Thursday, 2 October 2014

സംരക്ഷണത്തിനും കരുതലിനും സ്നേഹം ചാലിച്ച 12 വർഷങ്ങൾ...

സ്നേഹിച്ചു വളർത്തി വലുതാക്കിയ മക്കള്‍ തെരുവിലേക്ക് വലിച്ചു എറിഞ്ഞ അമ്മമാര്‍...

കൂടെ കളിച്ച് സ്നേഹിച്ചു വഴക്കു കൂടിയും ഒരു പായിൽ ഉറങ്ങിയും ഒരു പാത്രത്തിൽ ഉണ്ടും വളർന്ന കൂടപിറപ്പുകളാൽ ഉപേക്ഷിച്ച സഹോദരിമാർ...

ഒരു നിമിഷം കൊണ്ട് സമൂഹത്തിന് മുന്നില്‍ ബലിമൃഗങ്ങളായി നിൽക്കേണ്ടി വന്ന സഹോദരിമാർ...

ജനിച്ച നാടും നഗരവും വീടും ഉറ്റവരെയും തിരിച്ചറിയാതെ മനോനില തെറ്റി എങ്ങ് നിന്നോ വന്ന സഹോദരിമാർ...

ഈ കനൽപറവകൾക്ക് സംരക്ഷണവും കരുതലും സ്നേഹവും നൽകി ജീവിതവസന്തത്തിലേക്ക് നയിച്ച 12 വർഷങ്ങൾ ആണ് കടന്നു പോകുന്നത്....

ഈ അവസരത്തിൽ കരളലിയിക്കുന്ന ഒട്ടേറെ നിർഭാഗ്യകരമായ അനുഭവവും ഉണ്ടായിട്ടുണ്ട്...
സ്വന്തം അമ്മ യെ അയൽക്കാരൻ എന്ന് പറഞ്ഞു ആക്കിയവർ...
സ്വന്തം സഹോദരിയെ ഗേറ്റിനു മുന്നില്‍ ഉപേക്ഷിച്ച് പോയവര്‍...
ഉറ്റവർ ഈ പൂന്തോട്ടത്തിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്തവർ... തുടങ്ങിയതും അതിനപ്പുറവും സ്നേഹതീരം കാണാതെ കണ്ടു.

സമൂഹത്തിൽ എല്ലാ സുഖത്തിലും സൗകര്യത്തിലും ഉന്നത പദവി ലും കഴിയുന്നവരുടെ ഉറ്റവർ ഉൾപ്പെടെ 200 കുടുംബാംഗങ്ങളും അവരുടെ 6 കുരുന്നുകളുമാണ്
"സ്നേഹതീരം"
എന്ന ദൈവത്തിന്റെ പൂന്തോട്ടത്തിൽ വസിക്കുന്നത്...

അവരുടെ എല്ലാ ദുഃഖങ്ങളും മറന്നുള്ള പുഞ്ചിരി മാത്രമാണ്... സ്നേഹതീരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകരുന്നത്...‍


No comments:

Post a Comment